Showing posts with label പരസ്യം. Show all posts
Showing posts with label പരസ്യം. Show all posts

Friday, April 6, 2007

കൊച്ചി ആഡ്ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു

കൊച്ചി ആഡ്ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു. മള്‍ട്ടിമീഡിയ, ടെലിവിഷന്‍, പ്രസ്സ്, റേഡിയോ, റീട്ടെയില്‍, ഔട്ട് ഡോര്‍, പോയിന്റ് ഓഫ് പര്‍ച്ചേസ്, ഫോട്ടോഗ്രാഫി, പ്രിന്റ് മെറ്റീരിയല്‍, എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. എന്‍‌ട്രികള്‍ 2006 ജനുവരി 1 നും ഡിസംബര്‍ 31 നും ഇടയില്‍ നിര്‍മ്മിച്ചവയായിരിക്കണം. ‘പെപ്പര്‍ 2007’ എന്നാണ് ഇത്തവണത്തെ അവാര്‍ഡുകള്‍ക്ക് പേരിട്ടിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍....

Wednesday, April 4, 2007

പത്ത് സെക്കന്റ് പരസ്യത്തിന് 4 ലക്ഷം രൂപ

പരസ്യത്തിന്റെ കാര്യത്തില്‍ എല്ലാ കാലത്തും രാജാവ് ക്രിക്കറ്റ് തന്നെ. ഈ വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പില്‍ 95% പരസ്യ സമയവും സോണി സെറ്റ്മാക്സ് ടെലിവിഷന്‍ വിറ്റിരിക്കുന്നത് 10 സെക്കന്റിന് 1.5 ലക്ഷം രൂപ നിരക്കിലാണ്. ഇന്‍ഡ്യ പങ്കെടുക്കുന്ന മത്സരങ്ങളുടെ റേറ്റ് 10 സെക്കന്റിന് 4 ലക്ഷം രൂപ നിരക്കിലായിരുന്നു. ഇന്‍ഡ്യയുടേയും പാക്കിസ്ഥാന്റേയും ലോകകപ്പില്‍ നിന്നുള്ള പുറത്താകല്‍ മൊത്തം പരസ്യ വരുമാനത്തില്‍ 90 മുതല്‍ 120 കോടി വരെ രൂപയുടെ കുറവുണ്ടാക്കുമെന്ന് കരുതുന്നു.


ഇതു വായിക്കൂ

Tuesday, April 3, 2007

എയര്‍ ഡെക്കാണിന്റെ പരസ്യചിത്രം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

‘കിഴവനും ആകാശവും’ (Old man and the sky) എന്നു പേരിട്ട 150 സെക്കന്റ് ദൈര്‍ഘ്യമുള്ള എയര്‍ ഡെക്കാണിന്റെ പരസ്യചിത്രം, ഇന്‍ഡ്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും നീളമേറിയ പരസ്യചിത്രം എന്ന ബഹുമതിയോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി.
മലയാളിയായ മനോജ് പിള്ളയാണ് ഇതിന്റെ സംവിധായകന്‍. മലയാള സിനിമാനടന്‍ മുരളി ഈ പരസ്യചിത്രത്തില്‍ പ്രധാനവേഷമഭിനയിക്കുന്നു.