Monday, April 30, 2007

ഇന്‍ഡ്യന്‍ മാമ്പഴം 18 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അമേരിക്കയില്‍



അമേരിക്കയിലെ ഇന്‍ഡ്യക്കാരുടെ മാമ്പഴക്കൊതി ശമിപ്പിക്കാന്‍ 150 പെട്ടി അല്‍ഫോണ്‍സ, കേസരി ഇനത്തില്‍പ്പെട്ട മാമ്പഴം ന്യൂയോര്‍ക്കിലെത്തി. ഇതിന്റെ ഔപചാരികമായ വിപണനോല്‍ഘാടനം മേയ് 1 ന് വാഷിംങ്ടണില്‍ നടക്കും.


ഇന്‍ഡ്യന്‍ മാമ്പഴക്കര്‍ഷകര്‍ അമിതമായി കീടനാശിനികള്‍ പ്രയോഗിക്കുന്നുവെന്നാരോപിച്ച് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡ്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ ഇറക്കുമതി അമേരിക്ക നിരോധിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നിരോധനം ചില ഉപാധികളോടെ പിന്‍വലിച്ചു.


ഇന്‍ഡ്യയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം. ഏകദേശം ലോക ഉല്‍പ്പാദനത്തിന്റെ 50% ഇന്‍ഡ്യയുടെ പങ്കാണ്.

Friday, April 13, 2007

എയര്‍ ഡെക്കാണ്‍ അഞ്ചു ലക്ഷം വിമാനടിക്കറ്റുകള്‍ സൌജന്യമായി നല്‍കുന്നു



തിരക്ക് കുറഞ്ഞ സീസണിലെ വിമാനയാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി എയര്‍ ഡെക്കാണ്‍ അഞ്ചു ലക്ഷം വിമാനടിക്കറ്റുകള്‍ സൌജന്യമായി നല്‍കുന്നു. പക്ഷേ നികുതിയും മറ്റു നിരക്കുകളും നല്‍കേണ്ടി വരും.
2007 ജൂലായ് 1 മുതല്‍ ഒക്ടോബര്‍ 27 വരെ എയര്‍ ഡെക്കണിന്റെ എല്ലാ സെക്ടറുകളിലും ടിക്കറ്റുകള്‍ ലഭ്യമായിരിക്കും. ഏപ്രില്‍ 14 രാവിലെ 8 മണി മുതല്‍ സൌജന്യടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.

Friday, April 6, 2007

കൊച്ചി ആഡ്ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു

കൊച്ചി ആഡ്ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു. മള്‍ട്ടിമീഡിയ, ടെലിവിഷന്‍, പ്രസ്സ്, റേഡിയോ, റീട്ടെയില്‍, ഔട്ട് ഡോര്‍, പോയിന്റ് ഓഫ് പര്‍ച്ചേസ്, ഫോട്ടോഗ്രാഫി, പ്രിന്റ് മെറ്റീരിയല്‍, എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. എന്‍‌ട്രികള്‍ 2006 ജനുവരി 1 നും ഡിസംബര്‍ 31 നും ഇടയില്‍ നിര്‍മ്മിച്ചവയായിരിക്കണം. ‘പെപ്പര്‍ 2007’ എന്നാണ് ഇത്തവണത്തെ അവാര്‍ഡുകള്‍ക്ക് പേരിട്ടിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍....

Thursday, April 5, 2007

ഇന്‍ഡ്യയിലെ വിനോദ മാധ്യമവ്യവസായ വരുമാനം 1,00,000 കോടി രൂപ കവിയും

ഇന്‍ഡ്യയിലെ വിനോദ മാധ്യമവ്യവസായ വരുമാനം 2011 ല്‍ 1,00,000 കോടി രൂപ കവിയും. ഇപ്പോഴത്തെ 43,700 കോടി രൂപയില്‍ നിന്ന് പ്രതിവര്‍ഷം 18% വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ ഈ മേഖലക്ക് കഴിയുമെന്ന് ഫിക്കി- പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സ് (FICCI- PWC) റിപ്പോര്‍ട്ട് പറയുന്നു.
ടെലിവിഷന്‍ മാധ്യമ രംഗത്ത് 22% വളര്‍ച്ചയാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോഴത്തെ 19,100 കോടി രൂപയില്‍ നിന്ന് 2011 ല്‍ 51,900 കോടി രൂപയിലേക്ക് ഈ ടെലിവിഷന്‍ മേഖല വളരും

കൂടുതല്‍ വിവരങ്ങള്‍...

Wednesday, April 4, 2007

പത്ത് സെക്കന്റ് പരസ്യത്തിന് 4 ലക്ഷം രൂപ

പരസ്യത്തിന്റെ കാര്യത്തില്‍ എല്ലാ കാലത്തും രാജാവ് ക്രിക്കറ്റ് തന്നെ. ഈ വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പില്‍ 95% പരസ്യ സമയവും സോണി സെറ്റ്മാക്സ് ടെലിവിഷന്‍ വിറ്റിരിക്കുന്നത് 10 സെക്കന്റിന് 1.5 ലക്ഷം രൂപ നിരക്കിലാണ്. ഇന്‍ഡ്യ പങ്കെടുക്കുന്ന മത്സരങ്ങളുടെ റേറ്റ് 10 സെക്കന്റിന് 4 ലക്ഷം രൂപ നിരക്കിലായിരുന്നു. ഇന്‍ഡ്യയുടേയും പാക്കിസ്ഥാന്റേയും ലോകകപ്പില്‍ നിന്നുള്ള പുറത്താകല്‍ മൊത്തം പരസ്യ വരുമാനത്തില്‍ 90 മുതല്‍ 120 കോടി വരെ രൂപയുടെ കുറവുണ്ടാക്കുമെന്ന് കരുതുന്നു.


ഇതു വായിക്കൂ

Tuesday, April 3, 2007

എയര്‍ ഡെക്കാണിന്റെ പരസ്യചിത്രം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

‘കിഴവനും ആകാശവും’ (Old man and the sky) എന്നു പേരിട്ട 150 സെക്കന്റ് ദൈര്‍ഘ്യമുള്ള എയര്‍ ഡെക്കാണിന്റെ പരസ്യചിത്രം, ഇന്‍ഡ്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും നീളമേറിയ പരസ്യചിത്രം എന്ന ബഹുമതിയോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി.
മലയാളിയായ മനോജ് പിള്ളയാണ് ഇതിന്റെ സംവിധായകന്‍. മലയാള സിനിമാനടന്‍ മുരളി ഈ പരസ്യചിത്രത്തില്‍ പ്രധാനവേഷമഭിനയിക്കുന്നു.