Monday, April 30, 2007

ഇന്‍ഡ്യന്‍ മാമ്പഴം 18 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അമേരിക്കയില്‍



അമേരിക്കയിലെ ഇന്‍ഡ്യക്കാരുടെ മാമ്പഴക്കൊതി ശമിപ്പിക്കാന്‍ 150 പെട്ടി അല്‍ഫോണ്‍സ, കേസരി ഇനത്തില്‍പ്പെട്ട മാമ്പഴം ന്യൂയോര്‍ക്കിലെത്തി. ഇതിന്റെ ഔപചാരികമായ വിപണനോല്‍ഘാടനം മേയ് 1 ന് വാഷിംങ്ടണില്‍ നടക്കും.


ഇന്‍ഡ്യന്‍ മാമ്പഴക്കര്‍ഷകര്‍ അമിതമായി കീടനാശിനികള്‍ പ്രയോഗിക്കുന്നുവെന്നാരോപിച്ച് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡ്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ ഇറക്കുമതി അമേരിക്ക നിരോധിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നിരോധനം ചില ഉപാധികളോടെ പിന്‍വലിച്ചു.


ഇന്‍ഡ്യയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം. ഏകദേശം ലോക ഉല്‍പ്പാദനത്തിന്റെ 50% ഇന്‍ഡ്യയുടെ പങ്കാണ്.

7 comments:

Adclub INDIA said...

മാമ്പഴം വേണോ മാമ്പഴം
നല്ല ഇന്‍ഡ്യന്‍ മാമ്പഴം...

appu said...

അപ്പോള്‍ ഇന്‍ഡ്യന്‍ മാമ്പഴം ഒരു പുലി തന്നെ അല്ലേ

മുസ്തഫ|musthapha said...

ഇവിടെ (ദുബായില്‍) കിലോക്ക് പത്ത് ദിര്‍ഹംസാണു വില... രണ്ട് മൂന്ന് തവണ ഞെക്കിയും മണപ്പിച്ചും അവിടെ തന്നെ വെച്ച് പോരും - വാങ്ങിക്കില്ല.

മാങ്ങ തിന്ന് കൊതി തീരണമെങ്കില്‍ നമ്മുടെ അയല്‍വാസികള്‍ (പാകിസ്ഥാന്‍) തന്നെ കനിയണം. മറ്റ് പല കാര്യങ്ങളിലും ‘പച്ച’കളെന്ന് വിളിക്കുന്ന അവരുടെ നാട്ടില്‍ നിന്നും വരുന്ന മാങ്ങയ്ക്ക് വില കുറവ്, എന്നാലോ അപാര മധുരവുമായിരിക്കും.

മാങ്ങ കാട്ടി കൊതിപ്പിച്ചതിനു നന്ദി :)

Rasheed Chalil said...

കൊതിപ്പിച്ചു... ശരിക്കും.

അപ്പു ആദ്യാക്ഷരി said...

ഇവിടെ ദുബായില്‍ മാങോത്സവം വരുന്നുണ്ട്. അപ്പോള്‍ പോസ്റ്റാം. അഗ്രജന്‍ പറഞ്ഞത് ശരി.

Praju and Stella Kattuveettil said...

അതേതായാലും നന്നായി... മെക്സിക്കോയിലെ വലിയ രുചിയൊന്നുമില്ലാത്ത മാമ്പഴം കഴിച്ചു മടുത്തു.

വാഷിംഗടണ്‍ വരെയെത്തി.. ഇനി കാലിഫോര്‍ണിയായിലേക്കെന്നാണവൊ...

ഒ.ടൊ.
ലോകത്തിനു ഇന്ത്യയുടെ സംഭാവനയാണ്‌ മാങ്ങ. മാങ്കാ എന്ന തമിഴ്‌ വാക്കില്‍ നിന്നാണ്‌ Mango എന്ന English വാക്കുണ്ടായത്‌.

കടപ്പാട്‌: ShahRukh Khan, KBC(kwon banega karorpathi), സ്റ്റാര്‍ റ്റിവില്‍ കണ്ടതൊന്നുമല്ല.. You Tube ഇല്‍ കണ്ടത്‌

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com