അമേരിക്കയിലെ ഇന്‍ഡ്യക്കാരുടെ മാമ്പഴക്കൊതി ശമിപ്പിക്കാന്‍ 150 പെട്ടി അല്‍ഫോണ്‍സ, കേസരി ഇനത്തില്‍പ്പെട്ട മാമ്പഴം ന്യൂയോര്‍ക്കിലെത്തി. ഇതിന്റെ ഔപചാരികമായ വിപണനോല്‍ഘാടനം മേയ് 1 ന് വാഷിംങ്ടണില്‍ നടക്കും.
ഇന്‍ഡ്യന്‍ മാമ്പഴക്കര്‍ഷകര്‍ അമിതമായി കീടനാശിനികള്‍ പ്രയോഗിക്കുന്നുവെന്നാരോപിച്ച് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡ്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ ഇറക്കുമതി അമേരിക്ക നിരോധിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നിരോധനം ചില ഉപാധികളോടെ പിന്‍വലിച്ചു.
ഇന്‍ഡ്യയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം. ഏകദേശം ലോക ഉല്‍പ്പാദനത്തിന്റെ 50% ഇന്‍ഡ്യയുടെ പങ്കാണ്.