Friday, April 13, 2007

എയര്‍ ഡെക്കാണ്‍ അഞ്ചു ലക്ഷം വിമാനടിക്കറ്റുകള്‍ സൌജന്യമായി നല്‍കുന്നു



തിരക്ക് കുറഞ്ഞ സീസണിലെ വിമാനയാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി എയര്‍ ഡെക്കാണ്‍ അഞ്ചു ലക്ഷം വിമാനടിക്കറ്റുകള്‍ സൌജന്യമായി നല്‍കുന്നു. പക്ഷേ നികുതിയും മറ്റു നിരക്കുകളും നല്‍കേണ്ടി വരും.
2007 ജൂലായ് 1 മുതല്‍ ഒക്ടോബര്‍ 27 വരെ എയര്‍ ഡെക്കണിന്റെ എല്ലാ സെക്ടറുകളിലും ടിക്കറ്റുകള്‍ ലഭ്യമായിരിക്കും. ഏപ്രില്‍ 14 രാവിലെ 8 മണി മുതല്‍ സൌജന്യടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.

7 comments:

Adclub INDIA said...

തിരക്ക് കുറഞ്ഞ സീസണിലെ വിമാനയാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി എയര്‍ ഡെക്കാണ്‍ അഞ്ചു ലക്ഷം വിമാനടിക്കറ്റുകള്‍ സൌജന്യമായി നല്‍കുന്നു.

evuraan said...

കൊള്ളാമല്ലോ..! :)

അങ്കിള്‍. said...

സംഗതി കൊള്ളാം ഏവൂരാനേ. full rate ticket ആണേല്‍ പോലും യാത്ര ചെയ്യാതിരുന്നാല്‍ പണം പോയത്‌ തന്നെ.

മാര്‍ച്ച്‌ 13 നുള്ള എന്റെ തിരുവനന്തപുരം ന്യൂഡല്‍ഹി യാത്ര ചില കാരണങ്ങളാല്‍ 11 തീയതി തന്നെ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു. full rate കൊടുത്തെടുത്ത ടിക്കറ്റാണ്‌. ഇന്നു വരെ (14-04) റീഫണ്ട്‌ കിട്ടിയിട്ടില്ല. ഇനിയും 40 ദിവസ്സമെങ്കിലുമെടുക്കുമെന്നാണറിയുന്നത്‌

Kiranz..!! said...

ഒളീച്ചു വച്ച കച്ചവടം ഇതിന്റെ പിന്നിലില്ലെങ്കില്‍ കുഴപ്പമില്ല.ഉഗ്രന്‍ വാര്‍ത്ത തന്നെ..:)

Unknown said...

എയര്‍ ഡെക്കാനേയും എയര്‍ ഡെക്കാന്‍കാരികളേയും സൂക്ഷിക്കണം. സംഭവം സത്യമാണങ്കില്‍ സൂപ്പര്‍! (ആവാന്‍ സാധ്യതയുണ്ട്. ഇങ്ങനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ക്യാപ്റ്റന്‍ ഗോപിനാഥ് ചേട്ടന്‍ ഉടന്‍ ഗോപി വരയ്ക്കും)

Kumar Neelakandan © (Kumar NM) said...

പക്ഷെ ഇന്നു പോകാന്നിരുന്ന യാത്ര നാളെ എങ്കിലും പോയാല്‍ മതിയായിരുന്നു (ഇതു മിക്കവാറും ‘ഇന്നത്തെ ഫ്ലൈറ്റ് ക്യാന്‍സല്‍’ ആകാറുണ്ട്)

ഇപ്പോഴും ഡെക്കാന്‍ വളരെ ചീപ്പ് ഫെയര്‍ പറയുന്നുണ്ടല്ലോ, ചില്ലിക്കാശിനു. പക്ഷെ എയര്‍പോര്‍ട്ട് ടാക്സും മറ്റും ആകുമ്പോള്‍ ആ ചില്ലിക്കാശു വലുതാകും.
മാത്രമല്ല ഈ സെറ്റപ്പില്‍ അതിന്റെ ഉള്ളില്‍ കയറികൂടിയാല്‍ കുടിക്കാന്‍ പച്ചവെള്ളം കിട്ടില്ല, അതിനു നല്ല കാശുകൊടുക്കണം.

Kaithamullu said...

“ഐഡിയ“ ഒക്കെ നല്ലത് തന്നെ.“ഇമ്പ്ലിമെന്റേഷബോ?”

-കഴിഞ്ഞ മാസം കഷ്ടകാലത്തിനു പൂനേന്ന് മദ്രാസിലേക്കും അവിടന്ന് കൊച്ചിക്കും ഗോപിച്ചേട്ടനെ വിശ്വസിച്ച് പോയി ഞാന്‍. പഴേ കാലത്ത് ട്രയിന്‍ ലേറ്റാകുന്ന പോലാ: ബോര്‍ഡുകള്‍ മാറി മാറി മറയും.കാലത്ത് പോണ്ട വണ്ടി രാത്രീലും രാത്രീലെ വണ്ടി പിറ്റേന്ന് ഉച്ചക്കും.

പച്ചവെള്ളം കിട്ടില്ലാ, ഒരു കുപ്പിക്ക് 10 രൂപാ.സാന്‍ഡ്‌വിച്ച്, ചിപ്സ്, ചോക്കലേറ്റ് ഒക്കെ കിട്ടും; ഇരട്ടി വില.

പിന്നെ സാധനങ്ങള്‍ ലേലം വിളിച്ച് ഒരു കച്ചോടോം ഉണ്ട്.

ഒരിക്കല്‍‍ പോണം, എല്ലാരും കേട്ടോ.പക്ഷേ എല്ലാം ഒരു തമാശ പോലെ ലാഘവബുദ്ധിയോടെ എടുക്കണമെന്ന് മാത്രം...